Jagan Shaji Kailas Starts Samoosa Corner At IFFK <br /> <br />ചലച്ചിത്രമേഖലയില്‍ നിന്നുള്ള നിരവധി താരങ്ങളും അണിയറപ്രവർത്തകരും എല്ലാം തിരുവനന്തപുരത്ത് നടക്കുന്ന ഐഎഫ്എഫ്കെയില്‍ പങ്കെടുക്കാൻ എത്തിയിരുന്നു. എന്നാല്‍ അങ്ങനെ വെറുതെ പങ്കെടുത്ത് മടങ്ങാനല്ല സംവിധായകൻ ഷാജി കൈലാസിൻറെ മകൻ ജഗൻ ഷാജി കൈലാസ് തിരുവനന്തപുരത്ത് എത്തിയത്. സമൂഹ വില്‍ക്കാനാണ്. അടുത്തിടെയാണ് കൂട്ടുകാരുമൊത്ത് വഴുതക്കാട് സമൂസ കോര്‍ണ്ണര്‍ തുടങ്ങിയത്.ജഗന്റെ കൈപ്പുണ്യം രുചിച്ചറിഞ്ഞ നിര്‍മ്മാതാവ് സുരേഷ് കുമാറും അക്കാദമി ചെയര്‍മാന്‍ കമലുമാണ് മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററിനിരികില്‍ സമൂസ കോര്‍ണ്ണര്‍ തുടങ്ങാന്‍ നിര്‍ദേശിച്ചത്. ഇക്കാര്യത്തിന് അച്ഛനും അമ്മയും പച്ചക്കൊടി കാണിച്ചതോടെ ജഗന്‍ സമൂസ കോര്‍ണ്ണര്‍ തുടങ്ങുകയായിരുന്നു. 15ലധികം വിഭവങ്ങളാണ് ജഗൻ സമൂസ കോർണറില്‍ ഒരുക്കിയിട്ടുള്ളത്. ജഗന്റെ സമൂസ കോര്‍ണ്ണര്‍ ഇതിനോടകം തന്നെ ഡെലിഗേറ്റുകളുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. <br />